മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഓരോ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാം ഘട്ടത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടക്കമിട്ടു.
രണ്ടാം ഘട്ടത്തില്‍ ഓരോ വാര്‍ഡിലും തൂഫാന്‍ ജനജാഗ്രത സമിതി രൂപീകരിച്ചായിരിക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പദ്ധതി ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോള്‍ 11,677 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വാര്‍ഡുകളിലേക്ക് നേരിട്ടിറങ്ങിയാണ് രണ്ടാം ഘട്ടത്തില്‍ തൂഫാന്‍ വാരിയേഴ്സ് പ്രവര്‍ത്തിക്കുക. പോലീസിന് സ്വതന്ത്രമായി നീതി നിര്‍വഹിക്കാന്‍ അവസരം നല്‍കിയതും സ്ത്രീകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുമാണ് ഒന്നാം ഘട്ടത്തിലെ വിജയത്തിന് പ്രധാന കാരണങ്ങളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വാര്‍ഡുകള്‍ക്ക് പുറമെ ക്യാമ്പസുകളിലേക്കും രണ്ടാം ഘട്ടത്തില്‍ തൂഫാന്‍ വ്യാപിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായുള്ള ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം നിര്‍ണായകമാണെന്നും മന്ത്രി വ്യക്തമാക്കി. തൂഫാന്‍ കെയര്‍ പദ്ധതിയിലൂടെ ലഹരിക്കെണിയില്‍പ്പെട്ടവരെ മോചിപ്പിക്കുകയാണ് ലക്ഷ്യം.
നേരത്തെ എസ്‌കെഎന്‍ ഫോര്‍ട്ടി കേരളയാത്രയാണ് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് വഴിയൊരുക്കിയതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.
