Tuesday, September 29, 2026

മോട്ടോര്‍സൈക്കിളുകള്‍ മുതല്‍ മദ്യം വരെ; കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്കുളള U.S വിലക്ക് പ്രാബല്യത്തില്‍

വാഷിങ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വഷളാകുന്നു. മദ്യം, ഡയറി ഉത്പ്പന്നങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 1 ബില്യണ്‍ യു.എസ്. ഡോളര്‍ മൂല്യം വരുന്ന കനേഡിയന്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി അമേരിക്ക ഔദ്യോഗികമായി നിരോധിച്ചു. പ്രതിവര്‍ഷം 880 ശതകോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്തുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിലെ പുതിയ ഘട്ടമാണിത്.

കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് നേരത്തെ ചുമത്തിയ 50 ശതമാനം താരിഫിന് മറുപടിയായി കാനഡയും തിരിച്ചടിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക പുതിയ നിരോധനവുമായി രംഗത്തെത്തിയത്. എന്നാല്‍, ഈ നീക്കം തങ്ങളുടെ തൊഴിലാളികളെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിലും മറ്റ് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിലും തങ്ങളുടെ ശ്രദ്ധ കുറയ്ക്കില്ലെന്ന് കനേഡിയന്‍ വ്യാപാര മന്ത്രാലയ വക്താവ് ഗബ്രിയേല്‍ ബ്രൂനെറ്റ് പ്രതികരിച്ചു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ചൈന എന്നിവരുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാനാണ് കാനഡയുടെ ശ്രമം. എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് കാനഡ അമേരിക്കയുമായി കരാറിലെത്തുമെന്നാണ് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചത്. കാനഡയിലെ സ്റ്റീല്‍, അലുമിനിയം, വാഹന നിര്‍മ്മാണ മേഖലകളെയും അമേരിക്കന്‍ തീരുമാനങ്ങള്‍ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വരും ആഴ്ചകളില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!