Tuesday, September 29, 2026

ഹാമില്‍ട്ടണ്‍ പ്ലാന്റിലെ 350 സ്റ്റീല്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ സ്റ്റെല്‍കോ; സ്ഥിരീകരിച്ച് യൂണിയന്‍

ഹാമില്‍ട്ടണ്‍: കാനഡയിലെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ സ്റ്റെല്‍ക്കോ ഹോള്‍ഡിങ്്സിന്റെ ഹാമില്‍ട്ടണിലുള്ള പ്ലാന്റില്‍ നിന്ന് 350 ജീവനക്കാരെ പിരിച്ചുവിടുന്നതായി യുണൈറ്റഡ് സ്റ്റീല്‍വര്‍ക്കേഴ്‌സ് ലോക്കല്‍ 1005 യൂണിയന്‍ സ്ഥിരീകരിച്ചു. ഹാമില്‍ട്ടണ്‍ വര്‍ക്‌സിലെ ഫിനിഷിങ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ലെക് എറി പ്ലാന്റിലേക്ക് ഉല്‍പ്പാദനം കേന്ദ്രീകരിക്കുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു. ബാധിക്കപ്പെടുന്ന തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും ലേക്ക് എറി പ്ലാന്റില്‍ ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെ സഹായിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. സാങ്കേതിക പരിശീലനവും പുതിയ തൊഴില്‍ അവസരങ്ങളും വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേക ധനസഹായം അനുവദിച്ചതായി സാമ്പത്തിക വികസന മന്ത്രി വിക് ഫെഡെലി പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ ക്ലീവ്ലാന്റ്-ക്ലിഫ്‌സ് കഴിഞ്ഞ വര്‍ഷം 3.4 ബില്യണ്‍ ഡോളറിനാണ് സ്റ്റെല്‍ക്കോയെ ഏറ്റെടുത്തത്. കനേഡിയന്‍ സ്റ്റീല്‍ ഇറക്കുമതിക്ക് അമേരിക്ക ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വ്യവസായ മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!