Wednesday, September 30, 2026

മൊറോക്കന്‍ ചരിത്രത്തിലാദ്യം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ അല്‍-മന്‍സൂരി

റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി പ്രഥമ വനിതാ പ്രധാനമന്ത്രിയായി മറാക്കഷ് മേയറും ഓതെന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി (PAM) നേതാവുമായ ഫാത്തിമ എസ്സാഹ്‌റ അല്‍ മന്‍സൂരിയെ നിയമിച്ചു. സെപ്റ്റംബര്‍ 23-ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അല്‍-മന്‍സൂരിയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയം കൈവരിച്ചതിനെ തുടര്‍ന്നാണ് മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ ഇവരെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

റോയല്‍ പാലസില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചുമതല രാജാവ് കൈമാറിയത്.ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന കക്ഷിയുടെ നേതാവിനെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ക്ഷണിക്കുന്നത്. 50-കാരിയായ ഫാത്തിമ അല്‍-മന്‍സൂരി പദവിയിലെത്തുന്നതോടെ മൊറോക്കോയുടെ ചരിത്രത്തില്‍ ആദ്യമായും, അറബ് ലോകത്ത് ഒരു സര്‍ക്കാരിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വനിതയായും മാറും. തന്റെ നിയമനം രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരവും അഭിമാനകരമായ നിമിഷവുമാണെന്നും ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും നിയമനത്തിനു ശേഷം അല്‍-മന്‍സൂരി പ്രതികരിച്ചു.

ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയര്‍ സര്‍വകലാശാലയിലും ന്യൂയോര്‍ക്കിലെ പേസ് സര്‍വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കിയ അല്‍-മന്‍സൂരി പ്രമുഖയായ ഒരു അഭിഭാഷക കൂടിയാണ്. 2009-ല്‍ മറാക്കെഷ് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മേയറായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ 2021-ല്‍ വീണ്ടും ആ പദവിയിലെത്തി. കഴിഞ്ഞ അസീസ് അഖന്നൂഷ് സര്‍ക്കാരില്‍ ദേശീയ ഭൂപട നിര്‍മാണം, നഗരാസൂത്രണം, ഭവന നിര്‍മാണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും അവര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ പരിഹരിക്കുക, സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക, യുവജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാമൂഹിക ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും പ്രചാരണ വേളയില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. ഭരണസഖ്യം രൂപീകരിക്കുന്നതിനായി മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!