തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. പൊതുപരിപാടികളില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധിക പൊലീസിനെ വിന്യസിക്കും.

മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഓഫീസിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും യാത്രകളിലുടനീളം പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
