Sunday, October 4, 2026

കാനഡയില്‍ തൊഴില്‍ വീസ പുതുക്കുന്നവര്‍ക്ക് ആശ്വാസം; പെഴ്‌സണലൈസ്ഡ് പ്രോസസിങ് ടൈം സംവിധാനം അവതരിപ്പിച്ചു

ഓട്ടവ: വര്‍ക്ക് പെര്‍മിറ്റ് നീട്ടുന്നതിനും പോസ്റ്റ്-ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിനും (PGWP) അപേക്ഷിച്ചവര്‍ക്കായി അപേക്ഷാ പ്രോസസിങ് സമയം അറിയാന്‍ പുതിയ വ്യക്തിഗത ട്രാക്കിംഗ് സംവിധാനം (Personalized Processing Times) അവതരിപ്പിച്ച് കാനഡ.

കനേഡിയന്‍ ഇമിഗ്രേഷന്‍ റിഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (IRCC) വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സംവിധാനത്തിലൂടെ, ഓരോരുത്തരും അപേക്ഷ സമര്‍പ്പിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ പ്രോസസ്സിങ് പൂര്‍ത്തിയാകാന്‍ ഇനി എത്ര ആഴ്ചകള്‍ വേണമെന്ന് കൃത്യമായി അറിയാന്‍ സാധിക്കും.

ആര്‍ക്കൊക്കെ പ്രയോജനപ്പെടും: കാനഡയ്ക്കുള്ളില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നീട്ടാന്‍ അപേക്ഷിച്ചവര്‍ക്കും (Work Permit Extension), പഠനശേഷം ആദ്യമായി PGWP അപേക്ഷ നല്‍കിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും, നിലവിലെ പെര്‍മിറ്റിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അപേക്ഷിച്ചവര്‍ക്കും ഈ സൗകര്യം ലഭിക്കും.

ക്യൂ വിവരങ്ങളും ലഭ്യം: പ്രോസസിങ് സമയത്തിന് പുറമെ, തങ്ങള്‍ക്ക് മുന്‍പില്‍ എത്ര അപേക്ഷകരുണ്ടെന്നും ആകെ എത്ര അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിയുണ്ടെന്നും ഇതിലൂടെ പരിശോധിക്കാം. നിലവില്‍ രാജ്യത്താകമാനം 2,02,900-ഓളം അപേക്ഷകള്‍ തീര്‍പ്പാകാനുണ്ടെന്നാണ് സെപ്റ്റംബര്‍ അവസാനവാരത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെയ്ന്റയിന്‍ഡ് സ്റ്റാറ്റസ് (Maintained Status): നിലവിലുള്ള പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് മുന്‍പ് എക്സ്റ്റന്‍ഷന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക്, തീരുമാനമുണ്ടാകുന്നതുവരെ കാനഡയില്‍ തുടര്‍ന്ന് ജോലി ചെയ്യാനുള്ള നിയമപരമായ പരിരക്ഷ ലഭിക്കുമെന്ന് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി.

കാനഡയില്‍ തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കും പഠനം പൂര്‍ത്തിയാക്കി വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ വീസ പ്രോസസ്സിങ് കൃത്യമായി മനസ്സിലാക്കാനും ഭാവി പദ്ധതികള്‍ പ്ലാന്‍ ചെയ്യാനും ഈ പുതിയ പരിഷ്‌കാരം വലിയ ആശ്വാസമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!