Sunday, October 4, 2026

CPIM പാലക്കാട് ജില്ലാകമ്മിറ്റിയില്‍ അഴിച്ചുപണി; E.N. സുരേഷ് ബാബുവിനെ മാറ്റി

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നേതൃമാറ്റം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. പാര്‍ട്ടിയില്‍ ഉയര്‍ന്ന കടുത്ത പരാതികളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് ഈ അടിയന്തര നടപടി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വലിയ രീതിയിലുള്ള വികാരമാണ് ഉയര്‍ന്നുവന്നത്. പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാനും വിമത നീക്കങ്ങള്‍ ചെറുക്കാനും ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികള്‍ പരാതി ഉന്നയിച്ചിരുന്നു.

ജില്ലാ സെക്രട്ടറി പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയരുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. വരാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!