Wednesday, October 7, 2026

അര്‍ജന്റീന ജഴ്‌സിയില്‍ ഇനി മെസിയില്ല; ഗോള്‍ നേടി മടക്കം, വികാരഭരിതരായി ആരാധകര്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വൈകാരികമായി പടിയിറങ്ങി ലയണല്‍ മെസി. അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. അര്‍ജന്റീന ടീമിനൊപ്പമുള്ള അവസാന മത്സരത്തില്‍ ഗോളടിച്ചും അടിപ്പിച്ചും മെസി ഒരിക്കല്‍ക്കൂടി വിസ്മയിപ്പിച്ചപ്പോള്‍ ആരാധകരെ സംബന്ധിച്ചത് ഒരിക്കലും മറക്കാനാവാത്ത വൈകാരിക നിമിഷങ്ങളായി മാറി. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.

മെസിയെ യാത്രയാക്കാന്‍ നിറഞ്ഞ ഗ്യാലറിയായിരുന്നു ഉണ്ടായിരുന്നത്. മെസിക്ക് എല്ലാ ആദരവും നല്‍കി യാത്രയയപ്പ് നല്‍കാന്‍ അര്‍ജന്റീനക്ക് സാധിച്ചുവെന്ന് നിസംശയം പറയാം. മെസിയുടെ മാന്ത്രിക ഫുട്‌ബോള്‍ ഏറ്റവും മനോഹരമായിത്തന്നെ അവസാന വട്ടവും കാണാന്‍ ആരാധകര്‍ക്ക് സാധിച്ചു.

മത്സരം തുടങ്ങി 70ാം മിനിറ്റിലാണ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്.
പെനല്‍റ്റി വലയിലാക്കി മെസി തന്റെ അവസാന മത്സരത്തിലെ അവസാനഗോള്‍ നേടിയെടുത്തപ്പോള്‍ ആര്‍ത്തിരമ്പുകയായിരുന്നു ഗ്യാലറി. അര്‍ജന്റീന ജഴ്‌സിയിലെ മെസിയുടെ അവസാന മത്സരം എല്ലാവര്‍ക്കും മറക്കാവാത്ത അനുഭവമായി മാറിയെന്ന് നിസംശയം പറയാം.

അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച താരമെന്ന ബഹുമതിയോടെയാണ് മെസിയുടെ പടിയിറക്കം. 2005ല്‍ അര്‍ജന്റീനക്കായി അരങ്ങേറിയത് മുതല്‍ ഇതുവരെയുള്ള മെസിയുടെ കരിയര്‍ ഫുട്‌ബോളിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് പറയാം. മൂന്ന് തവണ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച മെസി 2022ലെ ഖത്തര്‍ ലോകകപ്പിലൂടെ വിശ്വകിരീടം നേടിയെടുത്തു. രണ്ട് തവണ കോപ്പാ അമേരിക്കയിലും മുത്തമിടാന്‍ മെസിക്ക് ഭാ?ഗ്യമുണ്ടായി. ഫൈനലിസിമയിലും ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലും പേര് ചേര്‍ക്കാന്‍ മെസിക്കായി. അര്‍ജന്റീനക്കായി 208 മത്സരങ്ങള്‍ കളിച്ച് 125 ഗോളുകളാണ് മെസി നേടിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!