തിരുവനന്തപുരം: കാപ്പ കേസ് പ്രതി ആർ സുഗതന്റെ വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്ത് സമഗ്ര അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി സംഘം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തി. കൗണ്‍സില്‍ ഹാളില്‍ സിസിടിവി ക്യാമറകളില്ലെന്നും നിലവിലുള്ള പല ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്നുമാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. ഇതോടെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, സുഗതന്റെ ഒപ്പ് രേഖപ്പെടുത്തിയ ഹാജര്‍ രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മേയറുടെയും സുഗതന്റെയും മൊഴികള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
