ന്യൂഡല്‍ഹി: രാജ്യത്ത് വായ്പ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി ഉയര്‍ന്നു. 2023 ഫെബ്രുവരി ഒന്നിന് ശേഷം ഇതാദ്യമായാണ് ആര്‍ബിഐ പലിശനിരക്ക് കൂട്ടുന്നത്.

റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും പ്രതിമാസ തിരിച്ചടവ് തുകയും (ഇഎംഐ) വര്‍ധിക്കും.
