മസ്‌കറ്റ്: സമുദ്ര സുരക്ഷാമേഖലയിലെ സഹകരണത്തിനായി ഒമാന്‍ സമുദ്ര സുരക്ഷാ കേന്ദ്രവുമായുള്ള (Maritime Security Centre) ധാരണാപത്രം പുതുക്കി ഇന്ത്യന്‍ നാവികസേന. അല്‍ മുര്‍ത്തഫാ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ റോയല്‍ നേവി ഓഫ് ഒമാന്‍ കമാന്‍ഡറും സമുദ്ര സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ റിയര്‍ അഡ്മിറല്‍ സൈഫ് ബിന്‍ നാസര്‍ അല്‍ റഹ്ബിയും, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സമുദ്ര സുരക്ഷാ രംഗത്തെ വിജ്ഞാനവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും ലക്ഷ്യമിട്ടാണ് ധാരണാപത്രം പുതുക്കിയത്. മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനും കപ്പല്‍ ഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഈ കരാര്‍ കൂടുതല്‍ കരുത്തുപകരും.
