Wednesday, October 7, 2026

തൃക്കണ്ണാപുരം കൗൺസിലർക്കെതിരായ കോഴ പരാതി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തൃക്കണ്ണാപുരം കൗൺസിലർ അജിൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി.

തൃക്കണ്ണാപുരം വാർഡിലെ യുവ സംരംഭകനിൽ നിന്ന് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കൗൺസിലറുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ റെക്കോർഡുകളും പരാതിക്കാരൻ പുറത്തുവിട്ടിരുന്നു.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൗൺസിലർ അജിൻ പ്രതികരിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ ഭൂമിയും പുറമ്പോക്കും കൈയേറി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ചിലരുടെ നീക്കങ്ങൾക്കെതിരെ കൗൺസിലർ എന്ന നിലയിൽ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ പരാതി നൽകിയതെന്നും അജിൻ പറഞ്ഞു.

പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും പുറത്തുവന്ന ഓഡിയോ, ദൃശ്യങ്ങളുമടക്കമുള്ള തെളിവുകളും വിജിലൻസ് പരിശോധിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!