Wednesday, October 7, 2026

നോർത്ത് യോർക്കിൽ ഇസ്രയേൽ പതാകകൾ കത്തിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

ടൊറന്റോ: നോർത്ത് യോർക്കിലെ പള്ളിക്ക് സമീപം ഇസ്രയേൽ പതാകകൾ കത്തിച്ച സംഭവത്തിൽ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

സൺറൈസ് അവന്യൂ, ഒ’കോണർ ഡ്രൈവ് എന്നിവയ്ക്ക് സമീപമുള്ള വേർഡ് ഓഫ് ഫെയ്ത്ത് ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സെന്ററിന് സമീപം നിരവധി ഇസ്രയേൽ പതാകകൾക്ക് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ടൊറന്റോ ഫയർ സർവീസ് സ്ഥലത്തെത്തി തീ അണച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

സംഭവം വിദ്വേഷ പ്രേരിത കുറ്റകൃത്യമായാണ് പൊലീസ് അന്വേഷിക്കുന്നത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!