Wednesday, October 7, 2026

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ ജന്തർമന്തറിലാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഭരണഘടനയുടെ പകർപ്പ് നെഞ്ചോട് ചേർത്തുപിടിച്ച് റോഡിൽ കിടന്നാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്കയെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് അതിക്രമം ഉണ്ടായതായി ആരോപണമുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുത്ത എ.എ. റഹീം എംപിക്കെതിരെയും മർദനശ്രമം ഉണ്ടായി. മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം തുടർച്ചയായ നാലാം ദിവസമാണ് ഡൽഹിയിൽ അരങ്ങേറിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!