ടൊറന്റോ: സ്കാർബ്റോയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ മിഡ്ലാൻഡ് അവന്യൂവിനും താര അവന്യൂവിനും സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്.

അപകടത്തിൽ പരുക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാരാമെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ അപകടശേഷവും സംഭവസ്ഥലത്ത് തുടർന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
