Sunday, October 18, 2026

കാൻസർ രോഗികൾക്ക് ആശ്വാസം; 137 മരുന്നുകളുടെ ലാഭപരിധി വെട്ടിക്കുറച്ച് NPPA

ഡൽഹി: കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന തീരുമാനവുമായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA). പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി പരിമിതപ്പെടുത്തി. ഇതോടെ വരുന്ന നവംബർ ഒമ്പതു മുതൽ വിപണിയിലുള്ള പ്രധാന കാൻസർ മരുന്നുകളുടെ ചില്ലറ വിൽപ്പന വിലയിൽ 70 ശതമാനം വരെ വൻ കുറവുണ്ടാകുമെന്ന് കെമിക്കൽ ആന്റ് ഫെർട്ടിലൈസൈഴ്സ് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കൽ വിദഗ്ധരും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പരിഗണിച്ചാണ് നടപടി.

പുതിയ നിരക്കുകൾ അനുസരിച്ച് മരുന്നുകൾ വിൽക്കാൻ ആശുപത്രികൾക്കും ഫാർമസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ പുതുക്കിയ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. മരുന്ന് നിർമാതാക്കളും പുതുക്കിയ വിലകൾ തങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം.

കാൻസർ ചികിത്സയ്ക്കായി ഉയർന്ന തുക ചെലവഴിക്കേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ഈ തീരുമാനം സാമ്പത്തിക ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. പുതുക്കിയ മരുന്നുവിലകൾ എൻ.പി.പി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!