Sunday, October 18, 2026

ടൊറന്റോയിൽ സ്പോർട്സ് കാർ വൈദ്യുത തൂണിലിടിച്ച് അപകടം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ടൊറന്റോ: ന​ഗരത്തിൽ നിയന്ത്രണം വിട്ട ലക്ഷ്വറി സ്പോർട്സ് കാർ വൈദ്യുത തൂണിലിടിച്ച് വൻ അപകടം. അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ടൊറന്റോയിലെ എറ്റോബിക്കോക്കിലാണ് സംഭവം നടന്നത്.

എറ്റോബിക്കോക്കിലെ ഇസ്ലിംഗ്ടൺ അവന്യൂ, ബെറിംഗ് അവന്യൂ (Islington Avenue and Bering Avenue) എന്നിവയ്ക്ക് സമീപമുള്ള ഒരു പാർപ്പിട മേഖലയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഒരു വീടിന് മുന്നിലെ വൈദ്യുത തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ തൂൺ പൂർണ്ണമായും തകരുകയും ഹൈ-വോൾട്ടേജ് ലൈനുകൾ റോഡിലേക്ക് പൊട്ടിവീഴുകയും ചെയ്തു.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. എന്നാൽ കാറിലുണ്ടായിരുന്നവർക്കോ സമീപവാസികൾക്കോ പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. അപകടം നടന്നയുടൻ തന്നെ ഡ്രൈവർ കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

വൈദ്യുത ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന് പ്രദേശത്തെ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ടൊറന്റോ ഹൈഡ്രോ അധികൃതരെത്തി പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഒളിവിൽ പോയ ഡ്രൈവർക്കായി ടൊറന്റോ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!