Thursday, October 22, 2026

ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി; നവംബര്‍ മുതല്‍ പ്രാബല്യത്തില്‍

ദുബായ്: യാത്രാക്ലേശം പരിഹരിക്കുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ ആര്‍.ടി.എ (റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) വേഗപരിധി മാറ്റി നിശ്ചയിച്ചു. കൃത്യമായ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി ഉയര്‍ത്തിയപ്പോള്‍, അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറയ്ക്കുകയാണ് ചെയ്തത്.

വേഗപരിധി വര്‍ധിപ്പിച്ച റോഡുകളില്‍, അല്‍ അസായല്‍ സ്ട്രീറ്റില്‍ (ഔദ് മേത്ത സ്ട്രീറ്റ് മുതല്‍ അല്‍ മെയ്ദാന്‍ സ്ട്രീറ്റ് വരെ) വേഗത മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റില്‍ (ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് മുതല്‍ അല്‍ മെയ്ദാന്‍ സ്ട്രീറ്റ് വരെ) വേഗപരിധി 60-ല്‍ നിന്ന് 70 കിലോമീറ്ററായും, ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റില്‍ (ഷെയ്ഖ് സായിദ് റോഡ് മുതല്‍ അല്‍ ഖൈല്‍ റോഡ് വരെ) പരിധി 60-ല്‍ നിന്ന് 70 കിലോമീറ്ററായും വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, അല്‍ രിബാത്ത് സ്ട്രീറ്റില്‍ (മറാക്കേഷ് സ്ട്രീറ്റ് മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ) മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്ന വേഗപരിധി 90 കിലോമീറ്ററായി കുറച്ചു. സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിനും ഇടയില്‍ വേഗപരിധി 80-ല്‍ നിന്ന് 70 കിലോമീറ്ററായും ചുരുക്കിയിട്ടുണ്ട്. വാഹനപ്പെരുപ്പം, കാല്‍നടയാത്രക്കാരുടെ സാന്നിധ്യം, സമീപപ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഈ തീരുമാനം. നവംബര്‍ 1-ന് പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഈ റോഡുകളിലെ വേഗത സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ മാറ്റുന്ന ജോലികള്‍ ആര്‍.ടി.എ ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!