Thursday, October 22, 2026

ടൊറന്റോയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

ടൊറന്റോ: കിങ് ടൗൺഷിപ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.
ഇന്ന് പുലർച്ചെ 4:30 ഓടെയാണ് സംഭവം. ജെയ്ൻ സ്ട്രീറ്റിനും ഡേവിസ് ഡ്രൈവ് വെസ്റ്റിനും സമീപമായിരുന്നു അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ട ടെസ്‌ല കാറിന് പൂർണ്ണമായി തീപിടിക്കുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന ആളാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാരായ രണ്ടുപേർക്കാണ് പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെ തുടർന്ന് യോർക്ക് റീജനൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ഹൈവേ 400 മുതൽ കീലെ സ്ട്രീറ്റ് വരെയുള്ള ഡേവിസ് ഡ്രൈവ് റോഡുകൾ പൊലീസ് താൽക്കാലികമായി അടയ്ക്കുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!