Sunday, October 25, 2026

സൗദിക്കെതിരെ തുടര്‍ച്ചയായ ഹൂതി ആക്രമണ ശ്രമം; 10 ബാലസ്റ്റിക് മിസൈലുകള്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദിക്കെതിരെ തുടര്‍ച്ചയായ ഹൂതി ആക്രമണ ശ്രമം. തെക്കന്‍ മേഖലയില്‍ ഹൂതികളുടെ 10 ബാലസ്റ്റിക് മിസൈലുകള്‍ സഖ്യസേന തകര്‍ത്തു. ഇന്ന് ഇതുവരെ 11 ബാലിസ്റ്റിക് മിസൈലുകളും, ഒരു ക്രൂയിസ് മിസൈലും, രണ്ട് ഡ്രോണുകളും തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

റിയാദ് മേഖലയില്‍ ഇന്ന് രാവിലെ മൂന്ന് തവണയാണ് ഹൂതികള്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നത്. മേഖലയിലേക്ക് എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തകര്‍ത്തതായി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. പുതിയ ക്രമീകരണങ്ങള്‍ പ്രകാരം, ടെര്‍മിനല്‍ 1 ആഭ്യന്തര സര്‍വീസുകള്‍ക്കും ടെര്‍മിനല്‍ 2 ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുമായി മാറ്റിയിട്ടുണ്ട്. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് മുന്‍പ് അതത് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനോടകം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇത് സൗദിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഒക്ടോബര്‍ 10-നുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് റിയാദ് വിമാനത്താവളം അടച്ചിട്ടത്. ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും 309 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മറുഭാഗത്ത് യമനില്‍ ഹൂതികള്‍ക്കെതിരെ സര്‍ക്കാര്‍ സേന ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഫജ്ര് യമന്‍ എന്ന സൈനിക നടപടിയുടെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 736 തവണയാണ് യമന്‍ സൈന്യം ആക്രമണം നടത്തിയത്. ഇതില്‍ 307 ഹൂതി നേതാക്കളും പോരാളികളും കൊല്ലപ്പെട്ടു. കൂടാതെ ഹൂതികളുടെ 68 സൈനിക വാഹനങ്ങളും ആയുധങ്ങളും യമന്‍ സൈന്യം തകര്‍ത്തതായും സൈനിക വക്താവ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!