Monday, October 26, 2026

‘ഒരു മികച്ച യോദ്ധാവ്, എല്ലാവരും വോട്ട് ചെയ്യണം’; ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് പിന്തുണയുമായി ട്രംപ്

വാഷിങ്ടണ്‍: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ ആവര്‍ത്തിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും, തുടങ്ങി വച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ഒക്ടോബര്‍ 27-ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചേക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേല്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും നെതന്യാഹു വ്യക്തമാക്കി.

തങ്ങള്‍ക്കെതിരെയുണ്ടാകുന്ന പുതിയ ആക്രമണങ്ങള്‍ ഒരു ഫലവും ഉണ്ടാക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി വ്യക്തമാക്കി. ‘ഒരു എപ്പിക് ഫ്യൂറിക്ക് സമയമായി’ എന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞതിന് മറുപടിയായാണ് ഇറാന്റെ ഈ പ്രതികരണം. യുദ്ധമുണ്ടായാലും ഇല്ലെങ്കിലും ഇറാന്റെ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും അരഗ്ചി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രതിനിധി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ സന്ദര്‍ശനം നടത്തുന്ന പശ്ചാത്തലത്തില്‍ ഇറാനെതിരെ ഇന്ന് ആക്രമണം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!