തിരുവനന്തപുരം: ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. സംസ്ഥാനത്തെ ബാറുകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്.

മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിബന്ധന കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബാറുകളിൽ എത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണ്. പ്രായപരിശോധനയിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടത്തിൽ പ്രകടമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ മദ്യനയമെന്നും എം. ലിജു കൂട്ടിച്ചേർത്തു.
