Sunday, November 1, 2026

അറേബ്യന്‍ ഗള്‍ഫില്‍ ഖത്തറിന്റെ LNG കപ്പലിന് നേരെ ആക്രമണം

ദോഹ: അറേബ്യന്‍ ഗള്‍ഫില്‍ ഖത്തര്‍ എല്‍.എന്‍.ജി കപ്പലായ ‘അല്‍മയാദ’ക്കു നേരെ ആക്രമണം. വെള്ളിയാഴ്ച (ഒക്ടോബര്‍ 30) വൈകിട്ടാണ് കപ്പലില്‍ പ്രൊജക്ടൈല്‍ പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പല്‍ സുരക്ഷിതമാണെന്നും ഖത്തര്‍ ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ‘നാഖിലാത്ത്’ വ്യക്തമാക്കി. ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് പഠനം നടത്തിവരികയാണെന്നും കമ്പനി അറിയിച്ചു.

ഇറാന്റെ ഉടമസ്ഥതയിലുള്ള ലവാന്‍ ദ്വീപിന്റെ തെക്കുഭാഗത്ത് നിന്ന് 74 കിലോമീറ്റര്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 28ന് ഇറാന്‍ – യുഎസ് സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഗള്‍ഫ് സമുദ്ര മേഖലയില്‍ ഇതുവരെ 145 കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് സമുദ്ര സുരക്ഷാ നിരീക്ഷണ ഏജന്‍സിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!