Monday, November 2, 2026

തിരഞ്ഞെടുപ്പ് തീയതി മാറ്റില്ല; ഇലക്ഷന്‍സ് ആല്‍ബര്‍ട്ടയുടെ ആവശ്യം തള്ളി ആല്‍ബര്‍ട്ട സര്‍ക്കാര്‍

എഡ്മിന്റന്‍: ആല്‍ബര്‍ട്ടയിലെ അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ സാധിക്കില്ലെന്ന് പ്രവിശ്യാ നീതിനായ മന്ത്രി മിക്ക് അമരി (Mickey Amery) വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള പൂര്‍ണ്ണ സജ്ജീകരണങ്ങള്‍ ഇലക്ഷന്‍സ് ആല്‍ബര്‍ട്ട (Elections Alberta) പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2027 ഒക്ടോബര്‍ 18-നാണ് ആല്‍ബര്‍ട്ടയില്‍ അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പുതിയ നിയോജകമണ്ഡല അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതുമായി (Electoral Boundaries) ബന്ധപ്പെട്ട ഭരണഘടനാപരമായ സങ്കീര്‍ണ്ണതകളും സാങ്കേതിക പ്രയാസങ്ങളും ചൂണ്ടിക്കാട്ടി ഇലക്ഷന്‍സ് ആല്‍ബര്‍ട്ട ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗോര്‍ഡന്‍ മക്ലൂര്‍ (Gordon McClure) എം.എല്‍.എമാര്‍ക്ക് കത്തയച്ചിരുന്നു. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് 18 മാസത്തോളം സമയം ആവശ്യമുള്ള സ്ഥാനത്ത്, വെറും 11 മാസം കൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഇലക്ഷന്‍സ് ആല്‍ബര്‍ട്ട ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, നിയമപരമായി നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ ഭരണകൂടത്തിന് ഉദ്ദേശ്യമില്ലെന്നും സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത ഇലക്ഷന്‍സ് ആല്‍ബര്‍ട്ടയ്ക്കുണ്ടെന്നും മന്ത്രി മിക്ക് അമരി മറുപടി നല്‍കി.

അതിര്‍ത്തി പുനര്‍നിര്‍ണ്ണയവും ‘ഗെറിമാന്‍ഡറിംഗ്’ (Gerrymandering) ആരോപണവും:

പ്രവിശ്യാ അസംബ്ലിയിലെ സീറ്റുകളുടെ എണ്ണം 87-ല്‍ നിന്ന് 91 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഈ വിവാദം. കാല്‍ഗറി, ലെത്ത്ബ്രിഡ്ജ് തുടങ്ങിയ നഗരങ്ങളിലെ മണ്ഡല അതിര്‍ത്തികള്‍ ഭരണകക്ഷിയായ യു.സി.പിക്ക് (UCP) അനുകൂലമായി തിരുത്തിയെഴുതാന്‍ (Gerrymandering) ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷമായ എന്‍.ഡി.പി (NDP) നേതാവ് നാഹീദ് നെന്‍ഷി (Naheed Nenshi) ആരോപിച്ചു.

പുതിയ ഭൂപടം പാസായാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത് നിയമസഭയില്‍ സര്‍ക്കാരിന്റെ നിലപാടുകളെ ന്യായീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!