Monday, November 2, 2026

ഗ്രോക്ക് AI: ചെലവും വരുമാനവുമായി ഒത്തുപോകുന്നില്ല; വെളിപ്പെടുത്തലുമായി മസ്‌ക്

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രതിമാസ ചെലവും വരുമാനവും തമ്മില്‍ ഒത്തുപോകുന്നില്ലെന്ന വെളിപ്പെടുത്തലുമായി എക്സിന്റെയും ടെസ്ലയുടെയും തലവനായ ഇലോണ്‍ മസ്‌ക്. ഗ്രോക്ക് (Grok) പ്ലാറ്റ്ഫോമിന്റെ എഐ ചാറ്റ്ബോട്ടിനെ മുന്‍നിര്‍ത്തിയാണ് മസ്‌കിന്റെ ഈ തുറന്നുപറച്ചില്‍. ഗ്രോക്ക് ബോട്ട് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചിലവ് അതിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ വളരെ കൂടുതലാണെന്ന് മസ്‌ക് വ്യക്തമാക്കി.

ഗ്രോക്ക് ബോട്ട് ഉപയോഗിക്കുന്നവരുടെ പ്രതിവാര പരിധി (usage limit) പതിവിലും വേഗത്തില്‍ തീരുന്നതായി നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. സേവനത്തിന്റെ ഉപയോഗപരിധി പുനക്രമീകരിക്കാന്‍ സാധിക്കുമോയെന്ന് ഉപഭോക്താക്കളിലൊരാള്‍ സോഷ്യല്‍ മീഡിയയിലൂടെ മസ്‌കിനോട് ആരായുകയുണ്ടായി. ഇതിന് മറുപടിയായാണ് സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ച് മസ്‌ക് പ്രതികരിച്ചത്.

അതിവേഗമാണ് എക്സിന്റെ ഉടമസ്ഥതയിലുള്ള എഐ സേവനമായ ഗ്രോക്ക് വളരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള ചെലവും വന്‍തോതില്‍ ഉയരുകയാണ്. നിലവിലെ സബ്സ്‌ക്രിപ്ഷനുകളിലൂടെ ലഭിക്കുന്ന മാസവരുമാനം ഉപയോഗിച്ച് എഐ ചാറ്റ്ബോട്ടിന്റെ പ്രവര്‍ത്തനച്ചെലവ് നികത്താന്‍ സാധിക്കാത്ത സാഹചര്യമാണെന്നാണ് മസ്‌ക് നല്‍കുന്ന സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!