Monday, November 2, 2026

ടൊറന്റോ മലയാളി സമാജം 56 കാർഡ്സ് ടൂർണമെന്റ് ശ്രദ്ധേയമായി; ആദ്യമായി 20 ടീമുകളുടെ പങ്കാളിത്തം

ടൊറന്റോ: ടൊറന്റോ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 56 കാർഡ്സ് ടൂർണമെന്റ് മികച്ച പങ്കാളിഅത്തോടെ സമാപിച്ചു. 20 ടീമുകൾ മത്സരിച്ച ടൂർണമെന്റ് വലിയ ആവേശമാണ് സൃഷ്ടിച്ചത്. സമാജത്തിന്റെ നേതൃത്വത്തിൽ ഇത്രയും വിപുലമായ രീതിയിൽ സംഘടിപ്പിച്ച ആദ്യത്തെ 56 കാർഡ്സ് ടൂർണമെന്റായിരുന്നു ഇത്.

ടൂർണമെൻ്റ് ടൊറൻ്റോ മലയാളി സമാജം പ്രസിഡൻ്റ് ജോസഫ് മാത്യു ഉത്‌ഘാടനം ചെയ്തു.റിയൽറ്റർ റോയി ജോർജ് ആയിരുന്നു പരിപാടിയുടെ സ്പോൺസർ. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച അജി മാത്യു, ടോമി കൊക്കാട്ട്, Geevarghese Mathai സെബി ജോസഫ്, ഷിബു, ഉമ്മച്ചൻ തുടങ്ങിയ സംഘാടകരുടെ സേവനങ്ങളെ സമാജം പ്രത്യേകം അഭിനന്ദിച്ചു. ടൂർണമെന്റിന്റെ രജിസ്ട്രേഷൻ, മത്സരങ്ങളുടെ ക്രമീകരണം, സ്കോർ രേഖപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി സെബാസ്റ്റ്യൻ പോൾ (ബേബി) വികസിപ്പിച്ച പ്രത്യേക വെബ് ആപ്ലിക്കേഷനും ശ്രദ്ധേയമായി.

മത്സരത്തിൽ ബെജോയ്സ് കവനൻ, സുനിൽ മാത്യു, ജോസഫ് കുരീക്കാട്ടിൽ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. റോബർട്ട് മാത്യു, സ്റ്റാലിൻ ജോസഫ്, അബ്രഹാം മാത്യു എന്നിവരുടെ ടീം രണ്ടാം സ്ഥാനവും രാജു തരണിയിൽ, ജോസ് മാത്യു, ജോളി അഗസ്റ്റിൻ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അജി മാത്യു , സന്തോഷ് ജേക്കബ്ബ് , അനീഷ് ജോസഫ് എന്നിവരുടെ ടീം നാലാം സ്ഥാനവും നേടി.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും വിജയികളെയും സംഘാടകർ അഭിനന്ദിച്ചു. മലയാളി സമൂഹത്തിലെ സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് ടൊറന്റോ മലയാളി സമാജത്തിന്റെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!