ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ഇന്ത്യന്‍ പതാകയേന്തിയ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു നാവികന് കൊല്ലപ്പെടുകയും 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ഗുജറാത്ത് സ്വദേശിയായ ഗന്ധര് നഹിം അജിജ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.
‘അല്‍-ജുസുഫി’ എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് മന്ത്രി എക്സിലൂടെ (X) വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 13 നാവികരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് വിജയകരമായി രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും മറ്റ് പിന്തുണയും നല്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

രക്ഷപ്പെട്ട നാവികരെയും കൊല്ലപ്പെട്ട നാവികന്റെ ഭൗതികശരീരവും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിലും ആക്രമണത്തിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടേയുള്ളൂ.
