Tuesday, November 3, 2026

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതി; നിലപാട് മയപ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇറാനുമായുള്ള കരാറിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ കരാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് ചിലപ്പോള്‍ സാധ്യമായേക്കുമെന്നും വ്യക്തമാക്കിയ ട്രംപ്, ഇറാനുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അറിയിച്ചു. ഇറാനെതിരെ ശക്തമായ സൈനിക നടപടി വേണ്ടിവന്നേക്കുമെന്ന മുന്‍ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിര്‍ണായക നിലപാട് മാറ്റം.

നേരത്തെ, കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ ഇറാന്റെ പ്രധാന ആണവനിലയമായ നഥാന്‍സിന് സമീപത്തുള്ള പിക്കാക്സ് പര്‍വതം ലക്ഷ്യമിട്ട് നീങ്ങേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനായുള്ള സെന്‍ട്രിഫ്യൂജുകള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഭൂഗര്‍ഭ നിലയങ്ങളിലൊന്നാണ് നഥാന്‍സ്. എന്നാല്‍, നിലവില്‍ ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രകടമായ പുരോഗതിയുണ്ടെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്ഥിരീകരിച്ചു. മധ്യസ്ഥ രാജ്യങ്ങള്‍ മുഖേന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അമേരിക്കയ്ക്ക് മുന്നില്‍ വ്യക്തമായ നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. രാജ്യത്തിന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യാതെ കരാറൊപ്പിടാനോ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. കരാറിലെത്തുന്നതിന് മുന്‍പ് തന്നെ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നു.

മേഖലയില്‍ അമേരിക്കന്‍ വിരുദ്ധ മുന്നണിയും ശക്തമാകുന്നുണ്ട്. യു.എസ്. ആക്രമണമുണ്ടായാല്‍ ഇറാന്‍ ജനതയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉറപ്പുനല്‍കിയതായി ഇറാന്‍ വെളിപ്പെടുത്തി. ഒപ്പം, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ബീജിങ്ങില്‍ വെച്ച് മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തുകയും അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവരികയും ചെയ്തു. സമാധാനപരമായ ചര്‍ച്ചകളാണ് മുന്നോട്ട് പോകാനുള്ള പ്രായോഗിക മാര്‍ഗമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഗേരി കാനിയോട് വാങ് യി വ്യക്തമാക്കി. അതേസമയം, ചര്‍ച്ചകളില്‍ പ്രതീക്ഷ ഉയര്‍ന്നതോടെ ആഗോള എണ്ണവില 6 ശതമാനം ഇടിഞ്ഞ് ബാരലിന് 105 ഡോളറിലേക്ക് താഴ്ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!