ഓട്ടവ: കാനഡയിലെ പെന്ഷന് സമ്പാദ്യ പദ്ധതിയായ ആര്.ആര്.എസ്.പിയുടെ (RRSP) പുതിയ നിക്ഷേപ പരിധികള്‍ കാനഡ റവന്യൂ ഏജന്‍സി (CRA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. തീരുമാനം അനുസരിച്ച് RRSP പരിധി 2027-ല്‍ 35,390 ഡോളറായും 2028-ല്‍ 36,390 ഡോളറായും ഉയര്‍ത്തും. 2026-ല്‍ 33,810 ഡോളറായിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തുക വര്‍ദ്ധനവാണ് 2027-ല്‍ പ്രാബല്യത്തില്‍ വരുന്നത്.
ഫെഡറല്‍ നികുതി നിയമങ്ങളിലെ വാര്‍ഷിക മാറ്റങ്ങള്‍ അടിസ്ഥാനമാക്കിയാണ് CRA ഈ പരിധികള്‍ നിര്‍ണ്ണയിക്കുന്നത്. നിക്ഷേപ പരിധി ഉയരുന്നത് വ്യക്തികള്‍ക്ക് കൂടുതല്‍ തുക നികുതി ഇളവുകളോടെ സമ്പാദ്യത്തിലേക്ക് മാറ്റിവെക്കാന്‍ സഹായിക്കും. എന്നിരുന്നാലും, അനാവശ്യ പിഴകള്‍ ഒഴിവാക്കാന്‍ ‘സി.ആര്.എ. മൈ അക്കൗണ്ട്’ (CRA My Account) അല്ലെങ്കില്‍ ‘അസസ്മെന്റ് നോട്ടീസ്’ വഴിയുള്ള കൃത്യമായ നിക്ഷേപ പരിധി (Contribution Room) പരിശോധിച്ച ശേഷം മാത്രം പണം നിക്ഷേപിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

കാനഡയിലെ ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും വിരമിക്കല്‍ കാലത്തേക്കായി പണം സമ്പാദിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള നികുതി ഇളവുകളുള്ള സമ്പാദ്യ പദ്ധതിയാണ് ആര്.ആര്.എസ്.പി (Registered Retirement Savings Plan). ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി ഇളവ് ലഭിക്കുകയും പണം പിന്‍വലിക്കുന്നത് വരെ അതില്‍ നിന്നുള്ള ലാഭത്തിന് നികുതി നല്‍കാതെ നിക്ഷേപം വളര്‍ത്താന്‍ സാധിക്കുകയും ചെയ്യും.
