ഒന്റാരിയോ: പ്രമുഖ ടെലികോം സേവന ദാതാക്കളായ ടെലസിന്റെ (Telus) നെറ്റ്വര്‍ക്കിലുണ്ടായ അപ്രതീക്ഷിത തകരാറിനെ തുടര്‍ന്ന് ഒന്റാരിയോ, കെബെക് പ്രവിശ്യകളിലെ ഫോണ്‍-വയര്‍ലെസ് സേവനങ്ങള്‍ തടസ്സപ്പെട്ടു. സാങ്കേതിക തകരാര്‍ മൂലം മൊബൈല്‍ ഫോണുകളില്‍ നിന്ന് 911 എന്ന അടിയന്തര സഹായ നമ്പറിലേക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കി.
ഭൂഗര്‍ഭ കേബിളുകള്‍ക്ക് സംഭവിച്ച കേടുപാടുകളാണ് തടസ്സത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തകരാര്‍ പരിഹരിച്ച് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാങ്കേതിക വിദഗ്ദ്ധ സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തുണ്ട്.

മൊബൈല്‍ ഫോണുകളില്‍ നിന്ന് 911 ലഭിക്കാത്ത സാഹചര്യത്തില്‍ അടിയന്തര സഹായത്തിനായി ലാന്‍ഡ്ലൈന്‍ ഫോണുകളോ വൈ-ഫൈ കോളിങ് (Wi-Fi Calling) സംവിധാനമോ ഉപയോഗിക്കാന്‍ പോലീസും കമ്പനി അധികൃതരും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
