Friday, November 6, 2026

ബാരിയില്‍ ഹാലോവീന്‍ മിഠായി ബോക്‌സിനുള്ളില്‍ ബ്ലേഡ്; ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ബാരി: ബാരിയില്‍ ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി ശേഖരിച്ച മിഠായി ബോക്‌സിനുള്ളില്‍ ബ്ലേഡ് കണ്ടെത്തി. ബാരിയിലെ വെസ്സെഞ്ചര്‍ പാര്‍ക്കിലാണ് സംഭവം. ഒക്ടോബര്‍ 31-ന് ഹാലോവീന്‍ രാത്രിയില്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് ശേഖരിച്ച മിഠായിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഹാലോവീന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഒരു ബോക്‌സ് ‘സ്മാര്‍ട്ടീസ്’ മിഠായി തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് അതിനുള്ളില്‍ നിര്‍മ്മിച്ച വിടവുകളിലൂടെ നെയില്‍ ഗ്ലൂവിന്റെ (Nail glue) ശക്തമായ മണം കുട്ടി ശ്രദ്ധിച്ചത്. തുടര്‍ന്ന് മിഠായി ബോക്‌സ് പൂര്‍ണ്ണമായി തുറന്നു പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സൂക്ഷിച്ചുവെച്ച ചെറിയൊരു ബ്ലേഡ് കണ്ടെത്തിയത്. കുട്ടിക്ക് യാതൊരുവിധ പരിക്കുകളും പറ്റിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി മിഠായി ബോക്‌സില്‍ നിന്നും കണ്ടെടുത്ത ബ്ലേഡ് ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്.

കുട്ടികള്‍ നിരവധിവീടുകള്‍ സന്ദര്‍ശിച്ചതിനാല്‍ ഏത് വീട്ടില്‍ നിന്നാണ് ഈ മിഠായി ലഭിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ബാരി പോലീസ് വ്യക്തമാക്കി. മേഖലയില്‍ സമാനമായ മറ്റ് സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും, കുട്ടികള്‍ ശേഖരിച്ച മിഠായികള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അത് കൃത്യമായി പരിശോധിക്കണമെന്നും, സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും ബാരി പോലീസ് മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!