Thursday, November 12, 2026

‘നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റുമായി രൂക്ഷമായ വാക്കേറ്റത്തിലേർപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. പാർലമെന്റിൽ നെതന്യാഹു പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നെതന്യാഹുവിന് ഖത്തറുമായുള്ള ബന്ധത്തെക്കുറിച്ചും 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെയുണ്ടായ ഹമാസ് ആക്രമണത്തെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ട് ബെന്നറ്റ് പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.

ഇതിനിടെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗിവിറും ബെന്നറ്റിനെതിരെ രംഗത്തെത്തി. ‘നാണമില്ലാത്ത മനുഷ്യൻ’, ‘യാതൊരു വിലയുമില്ലാത്തയാൾ’ തുടങ്ങിയ പരാമർശങ്ങളിലൂടെ അദ്ദേഹം ബെന്നറ്റിനെ വിമർശിച്ചു. പിന്നാലെ സാറ നെതന്യാഹുവും വാക്കേറ്റത്തിൽ പങ്കുചേർന്നു.

നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയായ ബെന്നറ്റിനെ രൂക്ഷമായ ഭാഷയിലാണ് സാറ വിമർശിച്ചത്. ‘നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പമാണ് ഇരിക്കുന്നത്. നിലവാരമില്ലാത്ത മനുഷ്യാ, നിങ്ങൾക്ക് നാണമില്ലേ? നാണംകെട്ട മനുഷ്യൻ’ എന്നായിരുന്നു സാറയുടെ പരാമർശം.

ഇസ്രയേലിലെ അറബ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ജോയിന്റ് ലിസ്റ്റ്. ബെന്നറ്റിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചുകൊണ്ടുള്ള സാറയുടെ പരാമർശങ്ങൾ പാർലമെന്റിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കി.

തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇസ്രയേൽ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. പാർലമെന്റിനുള്ളിലെ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!