Tuesday, November 17, 2026

പ്രാണികളും ലോഹാംശങ്ങളും കണ്ടെത്തി: കാനഡയില്‍ വിവിധ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു

ഓട്ടവ: പ്രാണികളുടെ സാന്നിധ്യം, ലോഹക്കഷണങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയില്‍ വിവിധ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി (CFIA) ആണ് ഇതുസംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പും അറിയിപ്പുകളും പുറപ്പെടുവിച്ചത്. തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഏജന്‍സി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരിച്ചുവിളിച്ച പ്രധാന ഉല്‍പ്പന്നങ്ങള്‍:

പ്രൊഡ്യൂസേഴ്സ് ബ്രാന്‍ഡ് ബ്രൗണ്‍ റൈസ് (Producers Brand Brown Rice):പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രീ ഓഫ് ലൈഫ് കാനഡ (Tree of Life Canada) കമ്പനിയുടെ പ്രൊഡ്യൂസേഴ്സ് ബ്രാന്‍ഡ് ബ്രൗണ്‍ റൈസ് തിരിച്ചുവിളിച്ചു. 0 72806 00225 0 എന്ന യൂണിവേഴ്‌സല്‍ പ്രൊഡക്റ്റ് കോഡുള്ള (UPC) 22.6 കിലോഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്.

ബാധിക്കപ്പെട്ട കോഡുകള്‍: 11/09/26 (13326PRM), 11/10/26 (13426PRM), 12/12/26 (16626PRM), 12/14/26 (16826PRM).

ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രണ്‍സ്വിക്ക്, ന്യൂഫിന്‍ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, നോവസ്‌കോഷ, ഒന്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളിലെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇവ വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത കുറവാണെങ്കിലും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇതിനെ ക്ലാസ് 3 റീകോള്‍ (Class 3 recall) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോള്‍ഡ് ഗ്രൈന്‍ഡ് ഓര്‍ഗാനിക് മഞ്ഞള്‍പ്പൊടി (Cold Grind Organic Turmeric Powder):അനുവദനീയമല്ലാത്ത ‘സുഡാന്‍ I’ (Sudan I) എന്ന നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കോള്‍ഡ് ഗ്രൈന്‍ഡ് ബ്രാന്‍ഡിന്റെ ഓര്‍ഗാനിക് മഞ്ഞള്‍പ്പൊടിക്ക് സി.എഫ്.ഐ.എ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് നല്‍കി. 6 28110 34220 1 എന്ന യു.പി.സി കോഡുള്ള എല്ലാ 50 ഗ്രാം പാക്കറ്റുകള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്. ഏജന്‍സിയുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുവരെ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഉല്‍പ്പന്നം ഉപയോഗിച്ച ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സംഭവത്തില്‍ സി.എഫ്.ഐ.എ അന്വേഷണം തുടരുകയാണ്.

ആര്‍ക്കിബാള്‍ഡ് ന്യൂയിറ്റ് ബ്ലാഞ്ച് വൈറ്റ് ഐ.പി.എ ബിയര്‍ (Archibald’s Nuit Blanche White IPA Beer):ലോഹക്കഷണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കെബെക്ക് ആസ്ഥാനമായുള്ള ആര്‍ക്കിബാള്‍ഡ് ഇന്‍കോര്‍പ്പറേറ്റഡ് (Archibald Inc.) തങ്ങളുടെ ന്യൂയിറ്റ് ബ്ലാഞ്ച് വൈറ്റ് ഐ.പി.എ ബിയര്‍ തിരിച്ചുവിളിച്ചു. കെബെക്കില്‍ വിറ്റഴിച്ച താഴെ പറയുന്ന ഉല്‍പ്പന്നങ്ങളെയാണ് ഇത് ബാധിച്ചത്:

473 മില്ലി പാക്ക്: UPC 8 76976 00075 3 (J28Q61 എന്നതില്‍ തുടങ്ങുന്ന എല്ലാ കോഡുകളും).

4 x 473 മില്ലി പാക്ക്: UPC 8 76976 00078 4 (J28Q61 എന്ന കോഡുള്ളവ).

ഇതിനുപുറമെ, ലോഹക്കഷണങ്ങളുടെ സാന്നിധ്യം കാരണം പ്രമുഖ ബിയര്‍ ബ്രാന്‍ഡുകളായ മോള്‍സണ്‍ കനേഡിയന്‍ (Molosn Canadian), കൂര്‍സ് ലൈറ്റ് (Coors Light), ബ്ലൂ മൂണ്‍ (Blue Moon) എന്നിവയും അടുത്തിടെ തിരിച്ചുവിളിച്ചിരുന്നു. മോള്‍സണ്‍ കാനഡ 2005 (Molosn Canada 2005) നിര്‍മ്മിക്കുന്ന വിവിധ ആല്‍ക്കഹോളിക്, നോണ്‍-ആല്‍ക്കഹോളിക് ബിയറുകളാണ് ഇത്തരത്തില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!