Tuesday, November 17, 2026

ടൊറന്റോയില്‍ ചൂട് കൂടുന്നു; ഇന്ന് റെക്കോര്‍ഡ് താപനിലയ്ക്ക് സാധ്യത

ടൊറന്റോ: ഈ ആഴ്ച ടൊറന്റോയില്‍ പകല്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ തുടരുമെന്ന് എന്‍വയോണ്‍മെന്റ് കാനഡ. ഈ വര്‍ഷത്തെ ഈ സമയത്തെ ശരാശരി പകല്‍ താപനില 7 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കെയാണ് ഈ വ്യതിയാനം.

ചൊവ്വാഴ്ച 13 ഡിഗ്രി സെല്‍ഷ്യസും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസ് വീതവും ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. 2015-ല്‍ നവംബര്‍ 17-ല്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന ചൂടിന്റെ റെക്കോര്‍ഡിനൊപ്പം എത്താനോ അത് മറികടക്കാനോ ഇന്നത്തെ താപനിലയ്ക്ക് സാധിച്ചേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ തിരിച്ചെത്തുമെന്നും, തിങ്കളാഴ്ചയോടെ പകല്‍ താപനില വീണ്ടും സാധാരണ നിലയായ 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും പ്രവചനമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!