Tuesday, November 17, 2026

ഒന്റാരിയോയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാനില്ല

ഒന്റാരിയോ: ഒന്റാരിയോ പ്രവിശ്യയിലുള്ള ടിമ്മിന്‍സില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായതായി പോലീസ് അറിയിച്ചു. കെവിന്‍ (Kevin) എന്ന 25 വയസ്സുകാരനെ രണ്ട് ദിവസം മുമ്പ് മുതല്‍ ആണ് കാണാതായത്. യുവാവിനെ കണ്ടെത്തുന്നതിനായി ടിമ്മിന്‍സ് പോലീസ് സര്‍വീസ് പൊതുജനങ്ങളുടെ സഹായം തേടി. യുവാവിന്റെ സുരക്ഷയില്‍ പോലീസിനും കുടുംബത്തിനും ആശങ്കയുണ്ട്.

കാണാതായ കെവിന് ഏകദേശം അഞ്ചടി പത്തിഞ്ച് ഉയരവും 160 പൗണ്ട് ഭാരവുമുണ്ട്. ഇടത്തരം ശരീരപ്രകൃതിയുള്ള യുവാവിന് കറുത്ത മുടിയും തവിട്ടുനിറമുള്ള കണ്ണുകളുമാണുള്ളത്. കാണാതാകുന്ന സമയത്ത് ഇയാള്‍ എന്ത് വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് വ്യക്തമല്ല. DEWK 955 എന്ന ഒന്റാരിയോ ലൈസന്‍സ് പ്ലേറ്റുള്ള കറുത്ത നിറത്തിലുള്ള ഹോണ്ട സിവിക് കാറിലാണ് കെവിന്‍ സഞ്ചരിച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്.

ഇയാളെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ടിമ്മിന്‍സ് പോലീസ് സര്‍വീസുമായി (705-264-1201) ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!