തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-650 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് (നവംബർ 19) നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 5,000 രൂപയുടെ സമാശ്വാസ സമ്മാനവും മറ്റ് നിരവധി സമ്മാനങ്ങളും ഉൾപ്പെടുന്നതാണ് ഈ ലോട്ടറി.
50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില. നറുക്കെടുപ്പിന് പിന്നാലെ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിജയികളുടെയും സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകളുടെയും വിവരങ്ങൾ പ്രസിദ്ധീകരിക്കും.
ലോട്ടറി ഫലം അറിയാൻ ഔദ്യോഗിക ഫലപ്രഖ്യാപനം പരിശോധിക്കുക. വിജയികളാകുന്നവർ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം നിശ്ചിത സമയപരിധിക്കുള്ളിൽ സമ്മാനത്തുക കൈപ്പറ്റണം.
