Friday, November 20, 2026

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കാനുള്ള പ്രമേയം US സെനറ്റ് തള്ളി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ സൈനിക നടപടികൾ നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. 48നെതിരെ 51 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ അംഗങ്ങളിൽ ഭൂരിഭാഗവും ട്രംപിന് പിന്തുണ നൽകിയതോടെയാണ് പ്രമേയം പരാജയപ്പെട്ടത്.

1973-ലെ വാർ പവേഴ്സ് റെസല്യൂഷന്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച പ്രമേയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിൽ പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കാനാണ് ലക്ഷ്യമിട്ടത്. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയമാണ് സെനറ്റിൽ വോട്ടിനിട്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് സെനറ്റര്‍മാര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസന്‍ കോളിന്‍സ്, ലിസ മുര്‍ക്കോവ്‌സ്‌കി, റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. അതേസമയം, ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ദീർഘകാല സൈനിക നടപടികൾ തുടരുന്നത് നിയമപരമായും ഭരണഘടനാപരമായും ചോദ്യം ചെയ്യപ്പെടണമെന്നാണ് പ്രമേയത്തെ അനുകൂലിക്കുന്നവരുടെ നിലപാട്.

പ്രമേയം പരാജയപ്പെട്ടതോടെ ട്രംപിന്റെ ഇറാൻ നയത്തെ നിയന്ത്രിക്കാനുള്ള കോൺഗ്രസിന്റെ ഈ നീക്കം വിജയിച്ചില്ല. അതേസമയം, 1973-ലെ വാർ പവേഴ്സ് റെസല്യൂഷൻ ഉൾപ്പെടെയുള്ള നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ തുടരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!