Friday, November 20, 2026

സ്കൂളുകളിൽ ദേശീയ പതാകയ്ക്കൊപ്പം ആൽബർട്ട പതാകയും; നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

എഡ്മിന്റൻ: ആൽബർട്ടയിലെ സ്കൂളുകളിൽ പതാക ഉയർത്തുന്നതിനുള്ള പുതിയ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. പുതിയ നിയമം നടപ്പാക്കാൻ വലിയ തുക വേണ്ടിവരുമെന്ന് സ്കൂൾ ബോർഡുകൾ അറിയിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ഡിമെട്രിയോസ് നിക്കോളയിഡ്സ് പുനഃപരിശോധന പ്രഖ്യാപിച്ചത്.

പുതിയ ചട്ടപ്രകാരം സ്കൂളുകളിൽ കാനഡയുടെയും ആൽബർട്ടയുടെയും പതാകകൾ പ്രത്യേകം കൊടിമരങ്ങളിൽ ഉയർത്തണം. 2027 ജനുവരി നാലിനകം ഇത് നടപ്പാക്കണമെന്നായിരുന്നു നിർദേശം.

കാൽഗറി പബ്ലിക് സ്കൂൾ ബോർഡിന് കീഴിലുള്ള 223 സ്കൂളുകളിലും വാടക കെട്ടിടങ്ങളിലുമായി അധിക കൊടിമരങ്ങൾ സ്ഥാപിക്കാൻ മാത്രം ഏകദേശം 4 മില്യൺ ഡോളർ ചെലവാകുമെന്നാണ് കണക്ക്. കാൽഗറി കാത്തലിക് സ്കൂളുകളിൽ 122 ഇടങ്ങളിൽ പുതിയ കൊടിമരങ്ങൾ ആവശ്യമാണ്. ഓരോന്നിനും 20,000 മുതൽ 30,000 ഡോളർ വരെ ചെലവാകുമെന്നും അധികൃതർ പറയുന്നു.

പുതിയ നിർദേശം നടപ്പാക്കുന്നതിന് മുമ്പ് സ്കൂൾ ബോർഡുകളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന് പ്രതിപക്ഷവും വിമർശിച്ചു. ചെലവ് സ്കൂൾ ബോർഡുകൾക്ക് അധിക ബാധ്യതയാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്കൂളുകൾക്ക് പുറത്തുതന്നെ രണ്ട് പതാകകളും നിർബന്ധമായും ഉയർത്തണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!