Friday, November 20, 2026

ടൊറന്റോ പാര്‍ക്കില്‍ കയോടി ആക്രമണം; അഞ്ച് വയസുകാരനെ കടിച്ചുവലിച്ചു

ടൊറന്റോ: നോര്‍ത്ത് യോര്‍ക്കിലെ പാര്‍ക്കില്‍ അഞ്ച് വയസുകാരനെ കയോടി ആക്രമിച്ചു. വ്യാഴാഴ്ച രാവിലെ 11:30-ഓടെ ലോറന്‍സ് അവന്യൂ ഈസ്റ്റിനും ദി ബ്രൈഡില്‍ പാത്തിനും സമീപമുള്ള എഡ്വേര്‍ഡ്‌സ് ഗാര്‍ഡന്‍സിലാണ് സംഭവം നടന്നത്. കയോടി കുട്ടിയെ അല്പദൂരം വലിച്ചിഴച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ച് മൃഗത്തെ ഓടിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നിസ്സാര പരുക്കേറ്റ കുട്ടിയെ പാരാമെഡിക്‌സ് സംഘം സ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താനായില്ല. കയോടികളെ കാണുകയാണെങ്കില്‍ 311 എന്ന നമ്പറിലും, അവ മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളെയോ ആക്രമിക്കുകയാണെങ്കില്‍ 911 എന്ന എമര്‍ജന്‍സി നമ്പറിലും ഉടന്‍ ബന്ധപ്പെടണമെന്ന് ടൊറന്റോ പോലീസ് സര്‍വീസ് അറിയിച്ചു.

സാധാരണയായി ഈ സമയങ്ങളില്‍ കയോടികള്‍ അക്രമസ്വഭാവം കാണിക്കാറില്ലെന്നും, എന്നാല്‍ മനുഷ്യരില്‍ നിന്ന് ഭക്ഷണം ലഭിച്ചു ശീലിച്ചതുകൊണ്ടോ മാലിന്യങ്ങള്‍ ഭക്ഷിച്ചതുകൊണ്ടോ ഇവയ്ക്ക് മനുഷ്യരോടുള്ള ഭയം നഷ്ടപ്പെട്ടതാകാം ആക്രമണത്തിന് കാരണമെന്നും ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി പ്രൊഫസര്‍ ഡെന്നിസ് മുറെ അഭിപ്രായപ്പെട്ടു. മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന ഇത്തരം മൃഗങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!