പാലക്കാട്: ക്ലാസ് മുറിക്കുള്ളില്‍ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. തോളില്‍ വെടിയേറ്റ വിദ്യാര്‍ഥിയെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്ന നാടന്‍ തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ തോക്ക് വിദ്യാര്‍ഥിയുടെ ബന്ധുവിന്റേതാണെന്നാണ് സംശയിക്കുന്നത്. തോക്ക് എങ്ങനെയാണ് സ്കൂളിനുള്ളില്‍ എത്തിയതെന്നും സംഭവത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
