Tuesday, November 24, 2026

റെഡ് സീല്‍ ട്രേഡ് തൊഴിലാളികള്‍ക്ക് 5,000 ഡോളര്‍ ബോണസ്; തുക അടുത്തമാസം വിതരണം ചെയ്യും

ഓട്ടവ: കാനഡയിലെ ‘റെഡ് സീല്‍’ (Red Seal) വിഭാഗത്തില്‍പ്പെടുന്ന വിദഗ്ധ തൊഴിലാളികള്‍ക്കുള്ള 5,000 ഡോളര്‍ ബോണസ് വിതരണം അടുത്ത മാസം (ഡിസംബര്‍) ആദ്യവാരം ആരംഭിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. 2025 ഏപ്രില്‍ 1-നോ അതിനുശേഷമോ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കി റെഡ് സീല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ച അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതിന് ശേഷം ഇതുവരെ 16,000-ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി തൊഴില്‍ വകുപ്പ് മന്ത്രി പാറ്റി ഹജ്ദു (Patty Hajdu) വ്യക്തമാക്കി. അര്‍ഹരായ അപേക്ഷകര്‍ക്ക് ഡിസംബര്‍ ആദ്യവാരം മുതല്‍ തുക ലഭിച്ചു തുടങ്ങും. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവരും, എന്നാല്‍ മതിയായ പ്രവൃത്തിപരിചയത്തിലൂടെ റെഡ് സീല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയവരുമായ ‘ട്രേഡ് ക്വാളിഫയേഴ്‌സിന്’ (Trade Qualifiers) അടുത്ത വര്‍ഷം ജൂലൈ മുതല്‍ ബോണസിനായി അപേക്ഷിക്കാവുന്നതാണ്.

ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ തുടങ്ങിയ ദേശീയ നിലവാരമുള്ള വിദഗ്ധ തൊഴില്‍ മേഖലകളാണ് റെഡ് സീല്‍ ട്രേഡുകളില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കരുത്തേകുന്നതിനായി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം പുതിയ വിദഗ്ധ തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കാന്‍ കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികളാണ് ലിബറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!