കീവ് : ജൂലൈ 2ന് ധാന്യകയറ്റുമതി പുനരാരംഭിക്കുന്നതിനായി റഷ്യയും ഉക്രെയ്‌നും കരാറില്‍ ഒപ്പുവെച്ചതിന്റെ ഭാഗമായി നാളെ ധാന്യം നിറച്ച മൂന്ന് കപ്പലുകൾ കൂടി ഉക്രെയ്നിൽ നിന്ന് പുറപ്പെടുമെന്ന് തുർക്കി പ്രതിരോധ മന്ത്രി പറഞ്ഞു. 26,000 ടൺ ചോളവുമായി ആദ്യ കപ്പൽ തിങ്കളാഴ്ച ഒഡെസയിൽ നിന്ന് ലെബനൻ തുറമുഖമായ ട്രിപ്പോളിയിലേക്ക് പുറപ്പെട്ടിരുന്നു.
“ഉക്രെയ്നിൽ നിന്ന് മൂന്ന് കപ്പലുകൾ നാളെ പുറപ്പെടാൻ പദ്ധതിയിട്ടിട്ടുണ്ട്,” ആദ്യ കപ്പൽ ലെബനനിലേക്കുള്ള യാത്രാമധ്യേ ഇസ്താംബൂൾ കടന്ന് കഴിഞ്ഞ് പ്രതിരോധ മന്ത്രി ഹുലുസി അക്കർ അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യ അയൽരാജ്യത്തെ ആക്രമിച്ചതിന് ശേഷം ആദ്യമായി ഉക്രേനിയൻ തുറമുഖങ്ങളിൽ നിന്ന് ഗോതമ്പിന്റെയും മറ്റ് ധാന്യങ്ങളുടെയും കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞ മാസം ഇസ്താംബൂളിൽ നടന്ന ചർച്ചയിൽ മോസ്കോയും കീവും സമ്മതിച്ചിരുന്നു
ബുധനാഴ്ച റഷ്യൻ, ഉക്രേനിയൻ ഇൻസ്പെക്ടർമാർ ഉൾപ്പെട്ട ഒരു സംഘം ബോസ്ഫറസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി. തുർക്കി, ഐക്യരാഷ്ട്രസഭ, റഷ്യ, ഉക്രെയ്ൻ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സംഘമാണ് കപ്പൽ കടന്നുപോകുന്നതിന് മേൽനോട്ടം വഹിക്കുന്നത്.
ലോകത്തെ ഏറ്റവു വലിയ ഗോതമ്പ് കയറ്റുമതി രാജ്യങ്ങള്‍ കൂടിയായ യുക്രെയ്നും റഷ്യക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് ഗോതമ്പ് കയറ്റുമതിയെയും അതുവഴി ലോകത്തെ ഭക്ഷ്യസുരക്ഷയെയും തന്നെ മോശമായി ബാധിച്ചിരുന്നു.
