Thursday, November 26, 2026

ഐ കെയർ ക്ലിനിക്കിൽ നിന്ന് 50,000 ഡോളർ വിലയുള്ള ഗ്ലാസുകൾ മോഷ്ടിച്ചു

Glasses worth $50,000 stolen from eye care clinic

എഡ്മണ്ടൻ : ഫോർട്ട് സസ്കച്ചുവനിലെ ഒരു പ്രാദേശിക ഐ കെയർ ക്ലിനിക്കിൽ നിന്ന് 50,000 ഡോളർ വിലയുള്ള ഫ്രെയിമുകൾ മോഷ്ടിച്ച മൂന്ന് പേരെ ഫോർട്ട് ഫോർട്ട് സസ്കച്ചുവൻ മൗണ്ടീസ് തിരയുന്നു. തിങ്കളാഴ്ച പുലർച്ചെ 5.50 ഓടെ 101 സ്ട്രീറ്റിൽ 86 അവന്യൂവിലുമുള്ള ക്ലിനിക്കിലാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു.

മൂന്ന് പേർ ക്ലിനിക്കിന്റെ മുൻവാതിൽ തകർത്ത് ബാഗുകളിൽ ഗ്ലാസുകൾ നിറയ്ക്കുകയും തുടർന്ന് പിൻവാതിലിലൂടെ പുറത്തിറങ്ങി ഒരു എസ്‌യുവിയിൽ കയറി രക്ഷപ്പെട്ടതായും നിരീക്ഷണ വീഡിയോയിൽ കണ്ടെത്തിയതായി ആർ‌സി‌എം‌പി പറയുന്നു.

കറുത്ത ബേസ്ബോൾ തൊപ്പിയും കറുത്ത മെഡിക്കൽ മാസ്‌കും കറുത്ത നീളൻ കൈയുള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു ഒരുപ്രതി ധരിച്ചിരുന്നത്. രണ്ടാമത്തെ പ്രതി ഇരുണ്ട ഹൂഡി, കറുത്ത വിൻഡ് ബ്രേക്കർ, കറുത്ത ബാഗി പാന്റ്സ്, സ്കേറ്റർ സ്റ്റൈൽ ഷൂസ് എന്നിവ ധരിച്ചിരുന്നു. മെലിഞ്ഞ ശരീരപ്രകൃതിയോടു കൂടിയ മൂന്നാമൻ ബേസ്ബോൾ തൊപ്പിയും നീളൻ കൈയുള്ള ഷർട്ടും സ്കിന്നി ജീൻസും ധരിച്ചിരുന്നതായി ആർ‌സി‌എം‌പി വിശദീകരിച്ചു.

കവർച്ചയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഫോർട്ട് സസ്കച്ചുവൻ ആർ‌സി‌എം‌പിയെ 780-997-7900 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപ്പേഴ്‌സ് 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!