കൊച്ചി : കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് കെെവിട്ട കിരീടം ഇക്കുറി നേടാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എൽ പുതിയ സീസണിലേക്കുള്ള ടീമിനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.
10 പുതുമുഖങ്ങളടക്കം ഏഴ് മലയാളി താരങ്ങൾ ഉൾപ്പെടുന്ന 26 അംഗ ടീമിനെ പ്രതിരോധതാരം ജെസെൽ കർണെയ്റോ നയിക്കും. കഴിഞ്ഞ സീസണിൽ കളിച്ച 16 പേരെ നിലനിർത്തിയിട്ടുണ്ടെന്നും പരിശീലകൻ ഇവാൻവുകോമനോവിച്ച് അറിയിച്ചു. കെ പി രാഹുൽ, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻ മോഹനൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങുന്ന മലയാളി താരങ്ങൾ.

ടീം
ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്. പ്രതിരോധം: വിക്‌ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്‌റോ, ഹർമൻജോത് ഖബ്ര. മധ്യനിര: ജീക്‌സൺ സിങ്, ഇവാൻ കലിയുസ്‌നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്‌സൺ സിങ്. മുന്നേറ്റം: ദിമിത്രിയോസ് ഡയമന്റകോസ്, കെ പി രാഹുൽ, അപ്പോസ്‌തോലോസ് ജിയാനു, ബിദ്യാസാഗർ സിങ്, എം എസ് ശ്രീക്കുട്ടൻ.
