Wednesday, October 21, 2026

സസ്കച്ചുവാനിലെ കൊലപാതകപരമ്പര; എല്ലാ കൊലപാതകങ്ങൾക്കും മൈൽസ് സാൻഡേഴ്‌സാണ് ഉത്തരവാദിയെന്ന് ആർ‌സി‌എം‌പി

Saskatchewan murder spree; RCMP say Miles Sanders is responsible for all murders

റെജീന : കഴിഞ്ഞ മാസം സസ്കച്ചുവാനിൽ നടന്ന കൊലപാതകപരമ്പരയിലെ പ്രതികളിൽ ഒരാളായ മൈൽസ് സാൻഡേഴ്സൺ തന്റെ സഹോദരൻ ഉൾപ്പെടെ 11 പേരെയും കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് ആർ‌സി‌എം‌പി. “എല്ലാ കൊലപാതകങ്ങളും മൈൽസ് സാൻഡേഴ്സൺ ഒറ്റയ്ക്കാണ് നടത്തിയത്,” സസ്കച്ചുവൻ ആർ‌സി‌എം‌പിയുടെ കമാൻഡിംഗ് ഓഫീസർ അസിസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്‌മോർ പറഞ്ഞു.

സെപ്തംബർ 4 ന് ജെയിംസ് സ്മിത്ത് ക്രീ നേഷനിലും വെൽഡൺ ഗ്രാമത്തിലും നടന്ന കൊലപാതകപരമ്പരയിൽ മൈൽസും ഡാമിയൻ സാൻഡേഴ്‌സണും രണ്ട് പ്രതികളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും ഡാമിയൻ സാൻഡേഴ്സൺ പങ്കെടുത്തതിന് തെളിവുകളുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്മോർ വ്യാഴാഴ്ച പറഞ്ഞു.

ജെയിംസ് സ്മിത്ത് ക്രീ നേഷനിലും വെൽഡനിലും നടന്ന കൊലപാതകങ്ങളിൽ പങ്കാളിയായ ഡാമിയൻ സാൻഡേഴ്സണെ കുത്തിക്കൊലപ്പെടുത്തിയതും സഹോദരനായ മൈൽസ് തന്നെയാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി ആർസിഎംപി വ്യാഴാഴ്ച പറഞ്ഞു. സെപ്തംബർ 4 ന് നടന്ന കൊലപാതകപരമ്പരയിൽ 11 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രതികളായ സഹോദരന്മാർ മൈൽസും ഡാമിയൻ സാൻഡേഴ്സണും പിന്നീട് മരിച്ചിരുന്നു. രണ്ട് സഹോദരന്മാർക്കും ആർസിഎംപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പ്രവിശ്യയിലുടനീളം അവർക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലൊന്നിന് സമീപമുള്ള ഫസ്റ്റ് നേഷനിലെ പുൽമേടിൽ നിന്ന് ഡാമിയൻ സാൻഡേഴ്സന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സെപ്തംബർ 7 ന് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ, ആരോഗ്യപ്രശ്നത്തെ തുടർന്ന് മൈൽസ് സാൻഡേഴ്സൺ പോലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

ഡാമിയനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഒരു കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. RCMP റിപ്പോർട്ടിനെ തുടർന്ന് മൈൽസിന്റെയും ഡാമിയന്റെയും മരണത്തെത്തുടർന്ന് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും ക്രൗൺ പിൻവലിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!