Friday, April 3, 2026

ഗുൾഫിൽ ഹാലോവീൻ പാർട്ടിയിൽ ആക്രമണം; രണ്ടു പേർക്ക് പരിക്കേറ്റു

Halloween Party Attacked in Guelph; Two people were injured

ഗുൾഫ് : നിർമാണത്തൊഴിലാളിയുടെ വേഷം ധരിച്ച് ഹാലോവീൻ പാർട്ടിയിൽ രണ്ട് പേരെ ആക്രമിച്ച പ്രതിയെ തിരയുന്നതായി ഗുൾഫ് പോലീസ്. ഞായറാഴ്ച പുലർച്ചെ 1 മണിയോടെ എഡിൻബർഗ്, അയൺവുഡ് റോഡിലെ ഒരു വീട്ടിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

രണ്ട് ഗ്രൂപ്പ് ആളുകൾ തമ്മിലുള്ള തർക്കം അക്രമാസക്തമായതോടെ രണ്ട് പേരെ ബാറ്റൺ എന്ന് കരുതുന്ന ആയുധം കൊണ്ട് തലയിൽ അടിച്ചതായി പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഗുൾഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏകദേശം 19 വയസ്സ് പ്രായമുള്ള, പ്രതി മഞ്ഞ നിറത്തിലുള്ള കൺസ്ട്രക്ഷൻ വെസ്റ്റും ചുവപ്പും വെള്ളയും കലർന്ന ബേസ്ബോൾ തൊപ്പിയുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗുൾഫ് പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!