Thursday, November 19, 2026

ശബരിമലയിൽ ഭക്തജനത്തിരക്ക്

Crowd of devotees at Sabarimala

ശബരിമല : സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലർച്ചെ മുന്നു മുതൽ തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്. തിരക്ക് കണക്കിലെടുത്ത് ക്ഷേത്രo വൈകുന്നേരം 3 മണിയ്ക്ക് തുറന്നു.

ഇന്നലെ പുലർച്ചെ മുതലാണ് സന്നിദാനത്ത് തിരക്ക് വർധിച്ചത്. ഇന്നും രാവിലെ മുതൽ തന്നെ ദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പമ്പ മുതൽ തന്നെ തീർത്ഥാടകരെ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തിവിടുന്നത്.

ഇന്നലെ 76,000 തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഈ സീസണിൽ ഏറ്റവും അധികം തീർത്ഥാടകർ എത്തിയതും ഇന്നലെയാണ്. പരമ്പരാഗത കാന പാതയിലൂടെ സന്നിദാനത്തേക്ക് എത്തിയവരുടെ എണ്ണം അനുദിനം വർധിച്ചു. ഇതു വരെ കാനപാതയിലൂടെ ശബരിമലയിലേക്ക് എത്തിയത് 1000 തീർത്ഥാടകരാണ്. മണിക്കൂറിൽ 2100 പേർ പതിനെട്ടാം പടി ചവിട്ടുന്നുവെന്നാണ് കണക്ക്. ഇന്ന് 4 മണി വരെ 41382 പേർ ദർശനം നടത്തിയെന്നാണ് വിവരം . 61000 ത്തിലധികം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!