Saturday, May 16, 2026

തായ്വാന് ആയുധം നല്‍കാനൊരുങ്ങി യുഎസ്

Us to give taiwan 619 billion worth of arms

തായ്വാന് ആയുധം നല്‍കാനൊരുങ്ങി യുഎസ്. 61.9 കോടി ഡോളറിന്റെ എഫ് 16 യുദ്ധവിമാനം യുഎസ് നല്‍കും. 100 എജിഎം അതിവേഗ റേഡിയേഷന്‍ വിരുദ്ധ മിസൈല്‍, 200 എഐഎം 120 സി 8 മധ്യദൂര എയര്‍ ടു എയര്‍ മിസൈല്‍, ലോഞ്ചറുകള്‍, പരിശീലനത്തിനുള്ള ഡമ്മി മിസൈലുകള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് ആയുധവില്‍പന പാക്കേജ്.

കഴിഞ്ഞദിവസം ചൈന തായ്വാന്‍ വ്യോമപരിധിയിലേക്ക് അതിക്രമിച്ചു കടന്നതിന്റെ പ്രതികരണമായാണ് ആയുധ ഇടപാടിനെ വിലയിരുത്തുന്നത്. ആയുധ ഇടപാട് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ വ്യാഴാഴ്ചയും ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്‍ പരിധിയിലേക്ക് അതിക്രമിച്ചു കയറി.തായ്വാന്‍ -ചൈന പ്രശ്‌നം എന്നതിനപ്പുറത്ത് ചൈനീസ് -യുഎസ് പ്രശ്‌നമായി ഇത് വളരുകയാണ്.

തായ്വാന്‍ വിഷയത്തില്‍ ഇടപെടരുതെന്ന് നേരത്തേ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, തായ്വാന്റെ ന്യായമായ അവകാശങ്ങള്‍ക്കും പരമാധികാരത്തിനും ഒപ്പം നില്‍ക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഏഴ് പതിറ്റാണ്ടായി സ്വയംഭരണ പ്രദേശമായ തായ്‌വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനീസ് അവകാശവാദം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!