Sunday, August 23, 2026

മെക്‌സിക്കോയിൽ 4 അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോയതായി എഫ്ബിഐ

FBI says 4 Americans kidnapped in Mexico

മെക്സിക്കോ സിറ്റി : വടക്കൻ മെക്സിക്കോ നഗരമായ മാറ്റമോറോസിൽ നിന്നും നാല് യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി എഫ്ബിഐ അറിയിച്ചു. നോർത്ത് കരോലിന ലൈസൻസ് പ്ലേറ്റുകളുള്ള ഒരു വെളുത്ത മിനിവാനിൽ ടെക്‌സാസിലെ ബ്രൗൺസ്‌വില്ലെ സ്വദേശികളായ നാല് പേർ വെള്ളിയാഴ്ചയാണ് മെക്‌സിക്കോയിൽ എത്തിയതെന്നും എഫ്ബിഐ പറഞ്ഞു.

മെക്‌സിക്കോയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതെന്ന് എഫ്ബിഐ സാൻ അന്റോണിയോ ഡിവിഷൻ ഓഫീസ് അറിയിച്ചു.

“നാലു അമേരിക്കക്കാരെയും ഒരു വാഹനത്തിൽ ഇരുത്തി ആയുധധാരികളായ ആളുകൾ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയി,” എഫ്ബിഐ പറഞ്ഞു. നാലു പേരെ തിരിച്ചെത്തിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും എഫ്ബിഐ 50,000 യുഎസ് ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാറ്റമോറോസിൽ വെള്ളിയാഴ്ച ഉണ്ടായ ഷൂട്ടൗട്ടുകളിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി തമൗലിപാസ് സംസ്ഥാന പോലീസ് പറഞ്ഞു. എന്നാൽ എത്രപേർക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കിയിട്ടില്ല. മാറ്റമോറോസിലെ അവസ്ഥ മോശമായതിനാൽ വെള്ളിയാഴ്ച യുഎസ് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!