Sunday, April 12, 2026

പുടിന്റെ ഭീഷണിക്ക് പുല്ല് വില; യുറേനിയം അധിഷ്ഠിത വെടിമരുന്ന് യുകെ യുക്രെയ്നിലേക്ക് അയയ്ക്കും

A glance at uranium-based ammo the UK will send to Ukraine

കഴിഞ്ഞ ദിവസമാണ് യുറേനിയം ബോംബുകള്‍ ഉള്‍പ്പെടെയുളള ആയുധങ്ങള്‍ ബ്രിട്ടന്‍ ഉക്രെയിന് കൈമാറിയാല്‍ ബ്രിട്ടനെതിരെ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പരസ്യ ഭീഷണി മുഴക്കിയത്. എന്നാല്‍ ഈ ഭീഷണി ഒന്നും വകവയ്ക്കാതെ യുക്രെയ്ന് ആയുധങ്ങള്‍ കൈമാറാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. യുക്രെയിന് യുറേനിയം ബോംബുകള്‍ കൈമാറുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

അതെസമയം ആയുധങ്ങള്‍ കൈമാറുന്ന പക്ഷം ഉക്രെയ്‌നില്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യ അറിയിച്ചു. ബ്രിട്ടന്‍ ഇപ്പോള്‍ യുക്രെയ്നിന് നല്‍കുന്ന ബോംബുകളില്‍ കാലഹരണപ്പെട്ട യുറേനിയം അടങ്ങിയിട്ടുണ്ട് എന്നതാണ് പെട്ടന്നുളള ഈ പരസ്യ ഭീഷണിക്ക് കാരണം. ഈ യുറേനിയം വിഷാംശമുള്ളതിനാല്‍ മനുഷ്യന്റെ ശ്വാസകോശത്തെയും ആന്തരികാവയവങ്ങളെയും ബാധിക്കും.

കവചിത വാഹനങ്ങളില്‍ പോലും തുളച്ചുകയറാനും അവയെ പൊട്ടിക്കാനും കഴിയുന്നതാണ് യുറേനിയം ബോംബുകള്‍. ഉക്രെയ്നിന് ആയുധം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനം റഷ്യയും പടിഞ്ഞാറും തമ്മിലുള്ള ആണവ സംഘര്‍ഷത്തിന് കാരണമാകുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!